Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:32 AM IST Updated On
date_range 6 April 2022 5:32 AM ISTകലഞ്ഞൂർ ജി.എച്ച്.എസ്.എസ് മികച്ച വിദ്യാലയം
text_fieldsbookmark_border
കലഞ്ഞൂർ: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) സംഘടിപ്പിച്ച - മികവിന്‍റെ വഴികൾ, ഉജ്ജ്വലം 2022-ൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമാണിത്. സീനിയർ, ജൂനിയർ എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, ഇതര സാമൂഹിക പ്രതിബദ്ധത ക്ലബുകളും, പഠന പിന്നാക്കം പരിഹരിക്കാനുള്ള പ്രത്യേക പരിശീലന പരിപാടികളും ഇവിടെ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് ജില്ലയിൽ ഏറ്റവുമധികം ഓൺലൈൻ പഠന ഉപകരണങ്ങൾ വിതരണം ചെയ്ത ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനത്തിന് 10 ലക്ഷം രൂപ ചെലവിൽ അടൽ ടിങ്കറിങ് ലാബ് അടുത്ത അധ്യയന വർഷം ആദ്യം തന്നെ പ്രവർത്തനമാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story