Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:37 AM IST Updated On
date_range 5 April 2022 5:37 AM ISTഉരുകുന്ന വെയിലിൽ ഉള്ളുതണുപ്പിക്കാൻ വഴിയോരപാനീയ വിപണി തകൃതി
text_fieldsbookmark_border
പന്തളം: തുടർച്ചയായി ലഭിക്കുന്ന വേനൽമഴയിൽ പകൽ താപനില കുറഞ്ഞെങ്കിലും ഉഷ്ണത്തിന് ഒട്ടും കുറവില്ല. വേനൽമഴയൊരുക്കുന്ന ഈർപ്പാന്തരീക്ഷവും പകൽച്ചൂടും ചേരുമ്പോഴുള്ള വേവ് അസ്സഹനീയമായി തുടരുകയാണ്. ഉച്ചക്കുശേഷമുള്ള വേനൽമഴ വേഗത്തിൽ അന്തരീക്ഷം തണുപ്പിക്കുമെങ്കിലും തൊട്ടടുത്ത ദിവസത്തെ പകലിൻെറ ചൂടേറ്റും. വേനൽച്ചൂടിൽ ഉരുകിയെത്തുന്ന വഴിയാത്രക്കാരുടെ ഉള്ള് തണുപ്പിക്കാൻ വഴിയോരങ്ങളിൽ പഴച്ചാർ, പാനീയ വിപണിയും തകൃതിയാണ്. തമിഴ്നാടിൻെറ പനംനൊങ്കും വേനൽവിപണിയിലെ ചങ്കായി ഇടംപിടിച്ചിട്ടുണ്ട്. തണ്ണിമത്തൻ, സംഭാരം, ഇളനീർ അടക്കമുള്ള പാനീയങ്ങൾക്കൊപ്പമാണ് പനംനൊങ്ക് വിപണിയും സജീവമായത്. തമിഴ്നാട്ടിൽനിന്നുള്ള കർഷകരാണ് പനംനൊങ്ക് കേരളത്തിലെ വഴിയോര വിപണിയിലേക്ക് എത്തിക്കുന്നത്. മോട്ടോർ സൈക്കിളുകളിലും പിക്അപ് വാനുകളിലും പനംകരിക്കുമായി അതിർത്തി കടന്നെത്തുന്ന തമിഴ്നാട് സ്വദേശികൾ മണിക്കൂറുകൾക്കകം ഇവ കിഴക്കൻ മലയോര മേഖലയിലെ വഴിയോര വിപണിയിൽ വിറ്റഴിച്ച് മടങ്ങുകയാണ്. നൊങ്കൊന്നിന് 30 രൂപ നിരക്കിലാണ് വിൽപന. ആവശ്യക്കാർക്ക് വഴിയോരത്തുവെച്ചുതന്നെ തൊണ്ടുകളഞ്ഞ് ഉൾക്കാമ്പ് ഭക്ഷിക്കാൻ നൽകും. ജലാംശമുള്ള ഇവ കഴിക്കുന്നത് ശരീരതാപനില നിയന്ത്രിക്കാൻ ഉത്തമമാണത്രേ. ഇളനീരിനോട് കിടപിടിക്കില്ലെങ്കിലും കേരളത്തിൽ ഇവക്കുള്ള അപൂർവത കാരണം വഴിയോരവിപണിയിൽ ആവശ്യക്കാരേറെയാണ്. തെങ്കാശിയിലെ കൃഷിയിടത്തിൽനിന്ന് ആഴ്ചയിൽ മൂന്നുദിവസംവീതം കേരളത്തിലേക്ക് നൊങ്കെത്തിച്ച് വിൽപന നടത്തുന്നുണ്ടെന്ന് എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷന് സമീപവും കുളനട മാന്തുകയിലും വഴിയോരവിപണി നടത്തുന്ന തെങ്കാശി സ്വദേശി സേർമ കനി അറിയവൻ പറയുന്നു. പിക്അപ് വാനിൽ രാവിലെ നിറയെ ലോഡുമായിവന്ന് ഉച്ചയോടെ നൊങ്ക് വിറ്റഴിച്ച് മടങ്ങും. വെയിലേൽക്കുമ്പോഴുള്ള ദാഹവും ക്ഷീണവുമെല്ലാം നൊങ്ക് രുചിക്കുന്നതോടെ പമ്പകടക്കുമത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story