Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശിശുക്ഷേമ സമിതിയുടെ...

ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്

text_fields
bookmark_border
പത്തനംതിട്ട: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠന ക്ലാസ് 18 മുതല്‍ മേയ് 15 വരെ അടൂര്‍ ഗവ. യു.പി സ്‌കൂളില്‍ നടക്കും. ചിത്രരചന, ഫോട്ടോഗ്രഫി, ഒറിഗാമി, സംഗീതം, പ്രസംഗം, ഡാന്‍സ് തുടങ്ങിയവയിലാണ് ക്ലാസുകള്‍. രാവിലെ 9.30 മുതല്‍ വൈകീട്ട്​ അഞ്ചുവരെയാണ് ക്ലാസ്​. ഫീസ് 1500 രൂപ. സംഘാടക സമിതി യോഗം ഈ മാസം ഏഴിന് വൈകീട്ട്​ നാലിന് അടൂര്‍ ഗവ. യു.പി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. ഹോട്ടലുകൾ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം പത്തനംതിട്ട: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനാല്‍ എല്ലാ ഹോട്ടലിലും പൊതുജനം കാണത്തക്കവിധം വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468-2222612, 2320509.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story