Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്രം ഏജന്‍റിന്‍റെ...

പത്രം ഏജന്‍റിന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
പത്രം ഏജന്‍റിന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ
cancel
അടൂർ: വാട്സ്​ആപ് ഗ്രൂപ്പിലെ തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ​ത്ര ഏജൻറ് മരിച്ച സംഭവത്തിൽ സ്ഥലവാസി അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ അനീഷ്ഭവനിൽ അനിൽകുമാറിനെയാണ് (44) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 27ന് രാത്രിയിലാണ് വാട്​സ്​ആപ് ഗ്രൂപ്പിലെ തർക്കവുമായി ബന്ധപ്പെട്ട് മാരൂർ രൺജിത്ത് ഭവനിൽ രൺജിത്തിന്​ (43) പരിക്കേറ്റത്. സംഭവത്തിൽ രൺജിത്തിന്‍റെ ഭാര്യ സജിനി പൊലീസിന് നൽകിയ മൊഴിപ്രകാരം അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. രൺജിത് ഉൾപ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ വ്യക്തിപരമായ ആക്ഷേപങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് ഭർത്താവിന് പരിക്കേറ്റതെന്നാണ് സജിനി നൽകിയ മൊഴി. അന്വേഷണത്തിൽ അനിൽ കുമാറും രൺജിത്തും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്‍റെ മേൽനോട്ടത്തിൽ രൂപവത്​കരിച്ച പ്രത്യേക അന്വേഷണ സംഘമാണ്​ അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. PTG ADR Arrest അറസ്റ്റിലായ അനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story