Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:36 AM IST Updated On
date_range 4 April 2022 5:36 AM ISTറോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം
text_fieldsbookmark_border
തിരുവല്ല: റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ പൊതുമരാമത്ത് കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കുറ്റൂരിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടച്ചു. കുറ്റൂർ പഞ്ചായത്തിലെ ആറാട്ടുകടവ്-വഞ്ചിമൂട്ടിൽ റോഡിലെ കുഴികളാണ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീവല്ലഭൻ നായർ, ബ്ലോക്ക് അംഗം കെ.എസ്. രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ അടച്ചത്. വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുംവിധം റോഡിന്‍റെ ഇരുവശത്തുമായി വളർന്നുനിന്ന കാടും പ്രവർത്തകർ വെട്ടിനീക്കി. മധുസൂദനൻ നായർ, ഉണ്ണികൃഷ്ണൻ, അനിൽകുമാർ, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story