Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:31 AM IST Updated On
date_range 4 April 2022 5:31 AM ISTജിയാൻ ഹാന്നക്ക് ആദരം
text_fieldsbookmark_border
റാന്നി: ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും 27 സെക്കൻഡിൽ പറഞ്ഞ് കഴിവ് തെളിയിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ യു.കെ.ജി വിദ്യാർഥിനി ജിയാൻ ഹാന്നാക്ക് യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആദരവ് നൽകി. കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥിനിയും കുടമുരുട്ടി കലക്കുളത്ത് ബിനോയ് ജാൻസി ദമ്പതികളുടെ മകളാണ്. അടുത്തിടെ ലോകത്തെ 196 രാജ്യങ്ങളുടെയും പേരും തലസ്ഥാനവും പറഞ്ഞ് ശ്രദ്ധ നേടിയിരുന്നു. യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ പ്ലാച്ചേരിൽ ജിയാൻ ഹന്നയെ ആദരിച്ചു. ptl rni _1 Book ജിയാൻ ഹാന്നായെ യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
