Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:31 AM IST Updated On
date_range 4 April 2022 5:31 AM IST'പൊടിയാടി ജങ്ഷനിൽ സിഗ്‌നൽ സ്ഥാപിക്കണം'
text_fieldsbookmark_border
തിരുവല്ല: മൂന്ന് റോഡുകളുടെ സംഗമ സ്ഥലമായ പൊടിയാടി ജങ്ഷനിൽ സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയുടെയും, തിരുവല്ല - മാവേലിക്കര, കായംകുളം - തിരുവല്ല എന്നീ റോഡുകളുടെയും സംഗമ സ്ഥലമാണ് പൊടിയാടി. യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് വാഹനങ്ങൾ ജങ്ഷനിലൂടെ കടന്നുപോകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. മൂന്ന് മാസത്തിനിടെ ഇവിടെ ആറ് അപകടങ്ങൾ സംഭവിച്ചതായി പരിസരവാസികൾ പറഞ്ഞു. സിഗ്നൽ ഇല്ലാത്തത് ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്. തിരുവല്ല ഭാഗത്തുനിന്ന് അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹന യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിന് എം.എൽ.എ അടക്കമുള്ളവർ നടപടി സ്വീകരിക്കണമെന്ന് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
