Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:43 AM IST Updated On
date_range 3 April 2022 5:43 AM IST'പരസ്യബോർഡുകൾ നീക്കണം'
text_fieldsbookmark_border
തിരുവല്ല: നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കമാനങ്ങളും പരസ്യബോർഡുകളും അടിയന്തരമായി നീക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതിലൂടെ ചെലവാകുന്ന തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനും രൂപംനൽകി. ....................... പുനഃപ്രതിഷഠ പൂജകൾ തുടങ്ങി നിരണം: വടക്കുംഭാഗം ഉമയാറ്റുകാവ് ദുർഗ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷഠ പൂജകൾ തുടങ്ങി. ബുധനാഴ്ച പുലർച്ച 3.25നും 5.10നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കവിയൂർ കഴന്നൂർ ഇല്ലം കൃഷ്ണകൂമാർ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പുനഃപ്രതിഷ്ഠ നടത്തും. ......... ക്ഷീരകർഷകരെയും ഉൾപ്പെടുത്തും തിരുവല്ല: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി 100 ദിവസത്തെ വേതനം ലഭിക്കുന്ന പദ്ധതിയിൽ ക്ഷീര കർഷകരെയും ഉൾപ്പെടുത്തും. രണ്ട് പശുക്കളുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ക്ഷീരകർഷക സഹകരണ സംഘത്തിലെ പാസ്ബുക്ക്, വേതനം നൽകുന്ന കാലയളവിൽ 10 ലിറ്ററിൽ കുറയാത്ത പാൽ സംഘത്തിൽ നൽകി എന്ന് തെളിയിക്കുന്ന പാസ്ബുക്ക്, പശുക്കളെ വളർത്തുന്നു എന്ന് വെറ്ററിനറി സർജന്‍റെ സാക്ഷ്യപത്രം, റേഷൻകാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. .......... 'സഭാതർക്കം: സുപ്രീംകോടതി വിധി അട്ടിമറിക്കാൻ ശ്രമം' തിരുവല്ല: വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്ക് ശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾക്ക് വിധേയപ്പെടുകയാണ് ജനാധിപത്യ വ്യവസ്ഥിതിയിൽ ഏവരും സ്വീകരിക്കേണ്ട സമീപനമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി എന്താണെന്ന് വ്യക്തമായ ശേഷമാണ് കീഴ്‌ക്കോടതികൾ ആ വിധി നടപ്പിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധിയിൽ തന്നെ നിയമനിർമാണത്തിന് സാധ്യതയുണ്ടെന്ന തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുന്നത് ബാലിശമാണ്. കോടതിവിധി നടപ്പാക്കുകയല്ലാതെ ഒരുതരത്തിലും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കരുതെന്ന സുപ്രീംകോടതി വിധിയെ വിസ്മരിച്ചുകൊണ്ടാണ് പുതിയ നിയമനിർമാണത്തിന് ശ്രമിക്കുന്നത്. നിയമനിർമാണം നടത്തി സുപ്രീംകോടതി വിധി അട്ടിമറിക്കാൻവേണ്ടി സർക്കാരിന്‍റെ മേൽ സമ്മർദം ചെലുത്തുന്ന കുൽസിത ശ്രമത്തിൽനിന്ന് പിന്മാറണമെന്നും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും മാർ ദീയസ്‌കോറോസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story