Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസ് കുഴിയിലേക്ക്...

ബസ് കുഴിയിലേക്ക് ചരിഞ്ഞ് അപകടം

text_fields
bookmark_border
ബസ് കുഴിയിലേക്ക് ചരിഞ്ഞ് അപകടം
cancel
വടശേരിക്കര: കനത്ത മഴയില്‍ നിറയെ യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് റോഡില്‍നിന്ന്​ തിട്ടയിലേക്ക്​ ഇടിച്ചിറങ്ങി. റാന്നി-അത്തിക്കയം റൂട്ടില്‍ കക്കുടുമണ്ണിന് സമീപം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബസ് മരത്തില്‍തട്ടി നിന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കനത്ത മഴയും കാറ്റും ഉള്ളപ്പോഴായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. വലിയ ഇറക്കം ഇറങ്ങിവന്ന ബസ് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് കുഴിയിലേക്ക് ചരിഞ്ഞത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചശേഷം ഇവിടെ അപകടം നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം ഏറിയതോടെ ഇവിടെ സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story