Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരിങ്ങര...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ശേഖരിച്ച മാലിന്യങ്ങൾ കൈമാറി

text_fields
bookmark_border
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽനിന്ന് 32 അംഗ ഹരിത കർമസേന പ്രവർത്തകർ ഒരു മാസമായി ശേഖരിച്ച രണ്ട് ലോഡ് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മാത്തൻ ജോസഫ്, വൈസ് പ്രസിഡന്‍റ്​ ശാന്തമ്മ ആർ. നായർ, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ ശർമിള സുനിൽ, സുഭദ്ര രാജൻ, എബ്രഹാം തോമസ്, റിക്കു മോനി വർഗീസ്, ജയ എബ്രഹാം, ഹരിത കർമസേന സെക്രട്ടറി സോണിയ, പ്രസിഡന്‍റ്​ രാധാമണി എന്നിവർ നേതൃത്വം നൽകി. മാലിന്യ ശേഖരണത്തിനായി പഞ്ചായത്തിൽ സ്ഥിരമായ എം.സി.എഫ് സംവിധാനം ഉടൻ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്തൻ ജോസഫ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story