Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിൽവർ ലൈൻ ധനമന്ത്രി...

സിൽവർ ലൈൻ ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ജോസഫ് എം.പുതുശ്ശേരി

text_fields
bookmark_border
മല്ലപ്പള്ളി: സാമൂഹിക ആഘാത പഠനത്തിനുവേണ്ടി കല്ലുനാട്ടിയതിനാൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ വായ്പ എടുക്കുന്നതിനോ തടസ്സമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക്​ ഒരു അടിസ്ഥാനവുമില്ലെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. കുന്നന്താനം കിഴക്കേപറമ്പിൽ രാധാമണിയമ്മയുടെ മകൻ വിപിന് സൗത്ത് ഇന്ത്യൻ ബാങ്ക് അനുവദിച്ച് 20ലക്ഷം രൂപയുടെ ഭവന വായ്പയിൽ അഞ്ചുലക്ഷം ആദ്യഗഡുവായി നൽകിയെങ്കിലും അലൈൻമെന്‍റ്​ വന്നതോടെ ഈ സ്ഥലം അതിൽ പെട്ടതാണെന്ന കാരണത്താൽ ബാക്കി തുക നിരസിച്ചിരിക്കുകയാണ്. സമാനമായി നിരവധി കേസുകളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിലും മന്ത്രിമാരും മറ്റും പാഴ്‌വാക്ക് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്​ പുതുശ്ശേരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story