Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:31 AM IST Updated On
date_range 3 April 2022 5:31 AM ISTപൈപ്പ് ലൈൻ തകർന്ന് റോഡിൽ വൻ ഗർത്തം
text_fieldsbookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ പാടിമൺ ജേക്കബ്സ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി രൂപപ്പെട്ടത് വലിയ ഗർത്തം. മൃഗാശുപത്രിക്ക് സമീപം റോഡിന്‍റെ മധ്യഭാഗത്താണ് പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് റോഡ് കുഴിയായത്. 50 മീറ്ററോളം റോഡിന്‍റെ മധ്യഭാഗം രണ്ടായി പിളർന്ന നിലയിലാണ്. കോടികൾ മുടക്കി റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയിട്ട് മാസങ്ങൾപോലും തികയും മുമ്പാണ് പൈപ്പ് പൊട്ടലിനെത്തുടർന്ന് തകരുന്നത്. ശാസ്താംകോയിക്കൽ മുതൽ കോട്ടാങ്ങൽ വരെ വിവിധ സ്ഥലങ്ങളിൽ റോഡ് വെട്ടിപ്പൊളിച്ച് കുഴിയെടുത്തിരിക്കുകയാണ്. നിരന്തര പൈപ്പ് പൊട്ടൽ റോഡിന്‍റെ തകർച്ച വേഗത്തിലാകുന്നതിന് കാരണമായിരിക്കുകയാണ്. ഫോട്ടോ: കോട്ടാങ്ങൽ പാടിമൺ ജേക്കബ്സ് റോഡിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രൂപപ്പെട്ട കുഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
