Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനകീയ സമഗ്ര പച്ചക്കറി...

ജനകീയ സമഗ്ര പച്ചക്കറി കൃഷി വിളവെടുത്തു

text_fields
bookmark_border
ജനകീയ സമഗ്ര പച്ചക്കറി കൃഷി വിളവെടുത്തു
cancel
മല്ലപ്പള്ളി: വിഷുക്കാലം ലക്ഷ്യമാക്കി ജനകീയ സമഗ്ര പച്ചക്കറികൃഷി വിളവെടുപ്പിന്​ വെണ്ണിക്കുളത്ത് തുടക്കമായി. വെള്ളിയാഴ്ച രാവിലെ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന ബ്ലോക്ക്‌ പ്രസിഡന്‍റ് ​ശോശാമ്മ ജോസഫ് നടത്തി. കർഷകസംഘം ഏരിയ സെക്രട്ടറിയും ജില്ല പഞ്ചായത്ത്​ അംഗവുമായ ജിജി മാത്യുവിന്‍റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ, കർഷകസംഘം, കെ.എസ്.കെ.ടി.യു, എൻ.ആർ.ഇ.ജി.ഡബ്ല്യു, എ.ഐ.ഡി.ഡബ്ല്യു.എ എന്നീ സംഘടനകളാണ് കൃഷിക്ക്​ നേതൃത്വം നൽകിയത്. മാർക്കറ്റിങ്​ കൃഷി അസി. ഡയറക്ടർ മാത്യു എബ്രഹാം, കൃഷി ഓഫിസർ ലതാ മേരി തോമസ്, ഫീൽഡ് അസി.​ എൻ. സുനിൽകുമാർ, കർഷകസംഘം സെക്രട്ടറി നജീബ് റാവുത്തർ, കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം അമ്മിണി ജോൺ, മാത്യു, അഡ്വ. സിറിൽ ടി.ഈപ്പൻ, ഏരിയ കമ്മിറ്റി അംഗം അലക്സ് തോമസ്,ലോക്കൽ സെക്രട്ടറി സുനിൽ വർഗീസ്, കർഷകസംഘം ഏരിയ പ്രസിഡന്‍റ്​ അഡ്വ. അഭിലാഷ് ഗോപൻ, ഗ്രാമപഞ്ചയത്ത്​ അംഗങ്ങളായ ഷിജു പി.കുരുവിള, സാബു ബഹാന്നാൻ, സുനിത, രാജു പുളിമൂട്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ജോജി മാത്യു, ജോർജ് വർഗീസ്, സി.ഡി.എസ് ചെയർപേഴ്സൻ ഓമനകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story