Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:41 AM IST Updated On
date_range 2 April 2022 5:41 AM ISTസുവർണ ജൂബിലിയാഘോഷ സമാപനം
text_fieldsbookmark_border
തിരുവല്ല: തിരുവല്ല ബോധന സോഷ്യൽ സർവിസ് സൊസൈറ്റിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് നടന്ന കാർഷിക സെമിനാറും കർഷകരെ ആദരിക്കൽ ചടങ്ങും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാർകൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എം.എൽ.എ, ബോധന എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. സാമുവൽ വിളയിൽ, ഫാ. ജേക്കബ് മാവുങ്കൽ, പ്രഫ. അനിത ജോജി എന്നിവർ സംസാരിച്ചു. മൂന്നിന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story