Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:41 AM IST Updated On
date_range 2 April 2022 5:41 AM ISTറാന്നി താലൂക്ക് ഓഫിസിലേക്ക് എസ്.ഡി.പി.ഐ മാർച്ച്
text_fieldsbookmark_border
റാന്നി: ഇടതുസർക്കാറിന്‍റെ നികുതി വർധനക്കെതിരെ എസ്.ഡി.പി.ഐ റാന്നി താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പുതിയ ബസ്സ്റ്റാന്ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് താലൂക്ക് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ഒരു പ്രകോപനവുമില്ലാതെ ലാത്തി വീശിയതായി നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അൻസാരി ഏനാത്ത് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷാനവാസ്, വൈസ് പ്രസിഡന്‍റ് അജികുമാർ, സെക്രട്ടറി തൗഫീഖ് കൊട്ടങ്ങാൽ എന്നിവർ സംസാരിച്ചു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വൈകീട്ട് നാലിന് പ്രവർത്തകരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ചും സംഘടിപ്പിച്ചു. മാർച്ച് ജില്ല പ്രസിഡന്‍റ് അനീഷ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. സെക്രട്ടറി താജുദ്ദീൻ നിരണം, റിയാസ് കുമ്മണ്ണൂർ, അൻസാരി കൊന്നമൂട്, അഷ്റഫ് പേഴുംകാട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
