Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:41 AM IST Updated On
date_range 2 April 2022 5:41 AM ISTഅടൂരിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിച്ചു
text_fieldsbookmark_border
അടൂർ: അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിച്ചു. അഗ്നിരക്ഷസേന തീ നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അടൂർ ചേന്നംപള്ളിൽ ജയകുമാരൻ ഉണ്ണിത്താന്‍റെ ഉടമസ്ഥതയിൽ ചേന്നംപള്ളിൽ ജങ്ഷനിലെ മൃഗാശുപത്രിയുടെ പിന്നിലെ കെട്ടിടത്തിന്‍റെ അടുക്കളയിൽ അടുക്കിയിരുന്ന വിറകിനാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട തദ്ദേശവാസി വിവരം അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷസേന എത്തിയത്. ഈ സമയം മറ്റ് മുറികളിൽ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും സേന എത്തുമ്പോഴാണ് സംഭവം അറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് വെള്ളം പമ്പ് ചെയ്ത് തീ പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ ജോസ്, അജികുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സിയാദ്, സൂരജ്, സാനിഷ്, വിപിൻ, രവി ഹോം ഗാർഡുമാരായ സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
