Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെത്തോങ്കര വലിയതോട്​...

ചെത്തോങ്കര വലിയതോട്​ പൂർവസ്ഥിതിയിലാക്കാൻ നിർദേശം

text_fields
bookmark_border
ചെത്തോങ്കര വലിയതോട്​ പൂർവസ്ഥിതിയിലാക്കാൻ നിർദേശം
cancel
റാന്നി: ചെത്തോങ്കര വലിയതോടിന്‍റെ വീതി മഴക്കാലത്തിന് മുമ്പേ പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എം.എൽ.എ കെ.എസ്.ടി.പി അധികൃതർക്ക് നിർദേശം നൽകി. എം.എൽ.എ യുടെ നിർദേശത്തെ തുടർന്ന് കെ.എസ്.ടി.പി സൂപ്രണ്ടിങ്​ എൻജിനീയർ എൻ. ബിന്ദു സ്ഥലം സന്ദർശിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനവുമായി ബന്ധപ്പെട്ട് തോട്ടിലേക്ക് ഇറക്കി കരിങ്കൽ ഭിത്തി കെട്ടിയതിനെ തുടർന്നാണ്​ തോടിന്‍റെ വീതി കുറഞ്ഞത്. തോടിന്‍റെ മറുവശത്ത് കെ.എസ്​.ടി.പി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടുത്തെ മണ്ണ് മാറ്റി തോടി​ന്‍റെ വീതി വർധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, കെ.എസ്.ടി.പി ഇതിന് ഫണ്ട് അനുവദിക്കാത്തതോടെയാണ് തോടിന്‍റെ വീതി കൂട്ടൽ പ്രതിസന്ധിയിലായത്. കെ.എസ്.ടി.പിയുടെ തിരുവനന്തപുരത്തെ ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിൽ എന്നാണ്​ പറയുന്നത്​. മഴക്കാലത്ത് തോട് നിറഞ്ഞ് വെള്ളം വരുമ്പോൾ ഇതിനെ ഉൾക്കൊള്ളാൻ ഇപ്പോഴത്തെ വീതികുറഞ്ഞ തോടിന് ആവില്ല വെള്ളം കരകവിഞ്ഞു സമീപ സ്ഥലങ്ങളിലും സംസ്ഥാനപാതയിലും പ്രളയം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എക്സി. എൻജിനീയർ വി.കെ. ജാസ്മിൻ, അസി. എക്സി. എൻജിനീയർ റോജി പി.വർഗീസ്, ടി.ജി. അനൂപ്, സി.ജെ. അരവിന്ദ്, ശ്രീരാജ് എന്നിവരും സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story