Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ അക്രമണത്തിൽ മരണം; നഷ്ടപരിഹാരം അനുവദിച്ചു

text_fields
bookmark_border
കോന്നി: കാട്ടുപന്നി ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചതായി കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി.വൈ. ജോണിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. ആദ്യ ഗഡുവായി അഞ്ചുലക്ഷം ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മക്ക്​ എം.എൽ.എ കൈമാറി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രാജഗോപാലൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശങ്കർ മാരൂർ, സാം വാഴോട് കോന്നി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ജോജി ജയിംസ്, സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ ജോൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രവീൺ തുടങ്ങിയവർക്കൊപ്പമെത്തിയാണ് എം.എൽ.എ നഷ്ടപരിഹാര തുക കൈമാറിയത്. ബാക്കി തുക അടിയന്തരമായി കുടുംബത്തിന് കൈമാറുമെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story