Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:35 AM IST Updated On
date_range 2 April 2022 5:35 AM ISTകാർ മറിഞ്ഞു; ആളപായമില്ല
text_fieldsbookmark_border
അടൂർ: നിയന്ത്രണംവിട്ട കാർ പാതയരികിലെ മൺതിട്ടയിലിടിച്ച് കയറി വൈദ്യുതി തൂണിൽ ഇടിച്ചുമറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏഴംകുളം കിളിക്കോട്-ചായലോട് പാതയിൽ വെള്ളിയാഴ്ച രാവിലെ എട്ടിനാണ് കാർ അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ ഹരിപ്പാട് സ്വദേശിനികളായ ഫാസില, ബേബി എന്നിവർ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. അടൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തി പോസ്റ്റും വാഹനവും റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫിസർ വി. വിനോദ്കുമാറിന്‍റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഷാജു, സൂരജ്, സുരേഷ് കുമാർ, കൃഷ്ണകുമാർ, സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
