Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ ബസ്​ സർവിസ്...

പുതിയ ബസ്​ സർവിസ് ഇന്ന്​ മുതൽ

text_fields
bookmark_border
മല്ലപ്പള്ളി: കുളത്തൂർമൂഴി പത്തനാട് നിവാസികളുടെ യാത്രക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി മല്ലപ്പള്ളിയുടെ പുതിയ സർവിസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. കുളത്തൂർമൂഴി, പത്തനാട്, കറുകച്ചാൽവഴി ചങ്ങനാശ്ശേരിക്കാണ് സർവിസ്. രാവിലെ 6.30ന് മല്ലപ്പള്ളിയിൽനിന്ന്​ ആരംഭിച്ച് കുളത്തൂർമൂഴി, പത്തനാട്, കറുകച്ചാൽ, മാമ്മൂടുവഴി 8.10ന്ചങ്ങനാശ്ശേരിയിൽ എത്തും. തിരിച്ച് 8.20ന് ചങ്ങനാശ്ശേരിയിൽനിന്ന്​ കറുകച്ചാൽ, പത്തനാട്, കുളത്തൂർമൂഴിവഴി 9.55ന്ചുങ്കപ്പാറയിലെത്തും. 10.15ന് ചുങ്കപ്പാറയിൽനിന്ന്​ എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ, തിരുവല്ലക്കും ഉച്ചക്ക് 12ന് തിരുവല്ലയിൽനിന്ന്​ കല്ലൂപ്പാറ, മല്ലപ്പള്ളി, എഴുമറ്റൂർ വഴിചുങ്കപ്പാറ, 1.50ന് ചുങ്കപ്പാറയിൽനിന്ന്​ എഴുമറ്റൂർ, മല്ലപ്പള്ളി, മമ്മൂടുവഴി ചങ്ങനാശ്ശേരി. 3.20ന് ചങ്ങനാശ്ശേരിയിൽനിന്ന്​ മാമ്മൂട്, കറുകച്ചാൽ ,പത്തനാട്, കുളത്തൂർമൂഴി. 4.50ന് കുളത്തൂർമൂഴിയിൽനിന്ന്​ പത്തനാട്, കറുകച്ചാൽ ,മല്ലപ്പള്ളി, പായിപ്പാടുവഴി തിരുവല്ല. ഏഴിന്‌ തിരുവല്ലയിൽനിന്ന്​ കല്ലൂപ്പാറ, മല്ലപ്പള്ളി, കുളത്തൂർമൂഴി. 8.10ന് കുളത്തൂർമൂഴിയിൽനിന്ന്​​ 8.30ന് മല്ലപ്പള്ളിയിൽ സർവിസ് അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story