Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആർദ്ര കേരളം പുരസ്കാരം...

ആർദ്ര കേരളം പുരസ്കാരം പാക്കേജ്​......

text_fields
bookmark_border
ആർദ്ര കേരളം പുരസ്കാരം പാക്കേജ്​......
cancel
കൊടുമണ്ണിൽ രോഗികൾക്ക് മരുന്നും ഭക്ഷണവും ഉറപ്പാക്കി കൊടുമൺ: ആര്‍ദ്രകേരളം പുരസ്കാരത്തിൽ ജില്ലയിലെ മൂന്നാം സ്ഥാനം നേടിയ കൊടുമൺ പഞ്ചായത്തിന്റെ പ്രധാന മികവ്​ രോഗികൾക്ക് മരുന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണവും ഉറപ്പാക്കിയതാണ്​. മറ്റു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടപ്പാക്കി. ​ആശുപത്രിയിലെ പാലിയേറ്റിവ് ടീം കൃത്യമായി നിശ്ചിത സമയത്ത്​ വീടുകളിൽ എത്തി കിടപ്പുരോഗികളെ പരിചരിക്കുന്നതിൽ ശ്രദ്ധിക്കുന്നതോടൊപ്പം ആവശ്യമായ ആളുകൾക്ക് അറിയിപ്പ് അനുസരിച്ച്​ സേവനം ലഭ്യമാക്കാറുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മൂന്നു്​ ചികിത്സ സമ്പ്രദായങ്ങളെയും യോജിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പ് സമയബന്ധിതമായി നടപ്പാക്കി. ഹോമിയോ പ്രതിരോധമരുന്ന് വീടുകളിൽ സന്നദ്ധ പ്രവർത്തകരിലൂടെ വിതരണം ചെയ്തു. അങ്ങാടിക്കൽ ആയുർവേദ ആശുപത്രിയിലൂടെ കോവിഡ്​ അനന്തര മരുന്നുകൾ കൃത്യമായി വിതരണം ചെയ്തു. രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ഡി.സി.സി പ്രവർത്തിപ്പിച്ചു. വാര്‍ഡ്​തലത്തിൽ ജാഗ്രത സമിതികൾ രൂപവത്​കരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം ഹരിതകർമ സേനയുടെ പ്രവർത്തനത്തിലൂടെ നടപ്പാക്കി. പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ്​ കെ.കെ. ശ്രീധരൻ, വൈസ് പ്രസിഡന്റ്‌ ധന്യ ദേവി, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സി. പ്രകാശ് എന്നിവർ നേതൃത്വം നൽകുന്നു. Photo ..കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story