Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:32 AM IST Updated On
date_range 1 April 2022 5:32 AM ISTപാചകവാതകം ചോർന്നു
text_fieldsbookmark_border
അടൂർ: വീട്ടിലെ പാചകവാതക സിലിണ്ടർ ചോർന്നു. അഗ്നിരക്ഷാ സേന അപകടം ഒഴിവാക്കി. കടമ്പനാട് കല്ലുകുഴി തുണ്ടിൽ പുത്തൻവീട്ടിൽ ബേബിയുടെ പാചകവാതക സിലിണ്ടറാണ് ചോർന്നത്. വീട്ടുകാർ റെഗുലേറ്റർ സിലിണ്ടറിൽനിന്ന് ഊരിമാറ്റിയ ശേഷം സിലിണ്ടർ വീടിനുപുറത്ത് വെച്ചിരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ സേഫ്റ്റി ക്യാപ് ഇട്ടശേഷം പറക്കോട്ടുള്ള പൂർണിമ ഗ്യാസ് ഏജൻസിയിൽ വിവരം അറിയിക്കുകയും സിലിണ്ടർ വീട്ടിൽനിന്ന് എടുത്തു കൊണ്ടുപോകണമെന്ന് നിർദേശിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ജി. രവീന്ദ്രൻ, ഓഫിസർമാരായ രഞ്ജിത്, അരുൺജിത്, പ്രാജോഷ്, ദീപേഷ്, അനിൽ കുമാർ, ഡ്രൈവർ അഭിഷേക് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. PTL ADR Fire
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
