Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആര്‍ദ്രകേരളം...

ആര്‍ദ്രകേരളം പുരസ്‌കാരം; ജില്ലയിൽ ഒന്നാമത്​ ആനിക്കാട്​

text_fields
bookmark_border
പത്തനംതിട്ട: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ച​പ്പോൾ ജില്ലയിൽ ഒന്നാമത്​ ആനിക്കാട്​ പഞ്ചായത്ത്​. ഏഴംകുളത്തിനും കൊടുമണിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു. ​മന്ത്രി വീണ ജോര്‍ജാണ്​ പ്രഖ്യാപനം നടത്തിയത്​. മന്ത്രിയുടെ സ്വന്തം ജില്ലയിൽ സംസ്ഥാനതല പുരസ്കാരങ്ങൾ ഒന്നുമില്ല. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. നെറ്റ്ബാൾ ചാമ്പ്യൻഷിപ്; സിൽവർ മെഡൽ ടീമിൽ ഇരവിപേരൂരുകാരും പത്തനംതിട്ട: നാഷനൽ ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കേരള ടീമിൽ ഇരവിപേരൂകാരും. ഇതാദ്യമായാണ് കേരള ജൂനിയർ ടീം നാഷനൽ മെഡൽ നേടുന്നത്. 12 അംഗ കേരള ടീമിൽ ഇരവിപേരൂർ പഞ്ചായത്ത് സ്​പോർട്സ് കൗൺസിൽ സ്ഥാപിച്ച ജില്ല നെറ്റ്​ബാൾ ഹോസ്റ്റലിലെ ഏഴ്​ കളിക്കാർ ഉൾപ്പെടുന്നു. അമൽ ജീവൻ (ക്യാപ്റ്റൻ), ജയകൃഷ്ണൻ, വൈഷ്ണവ്, പാർഥൻ, അനന്തു, ദേവ്, ജോഷി എന്നിവർ ഇരവിപേരൂർ ഹോസ്റ്റൽനിന്നുള്ളവരാണ്. കേരള നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് നജുമുദ്ദീൻ, സ്റ്റേറ്റ് കോച്ച് ഗോഡ്‌സൺ ബാബു ഇവരടങ്ങിയ ഒഫീഷ്യൽസാണ്​ ടീമിനെ നയിച്ചത്​. PTL 17 NETBALL നാഷനൽ ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കേരള ടീം ബോയ്സ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story