Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:29 AM IST Updated On
date_range 31 March 2022 5:29 AM ISTവിദ്യാർഥികളുടെ രസതന്ത്രം അറിഞ്ഞ അധ്യാപിക ഇന്ന് പടിയിറങ്ങുന്നു
text_fieldsbookmark_border
അടൂർ: വിദ്യാർഥികളുടെ രസതന്ത്രം അറിഞ്ഞ പ്രിയപ്പെട്ട അധ്യാപിക ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നു. അടൂർ സെന്‍റ് സിറിൽസ് കോളജ് പ്രിൻസിപ്പൽ പ്രഫ. അനിത തോമസാണ് 27വർഷത്തെ അധ്യാപക ജീവിതത്തിൽനിന്ന് വ്യാഴാഴ്ച വിരമിക്കുന്നത്. ആന്ധ്രാപ്രാദേശിലെ വിശാഖപട്ടണം സെന്‍റ് ജോസഫ് സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും അതേ സ്ഥാപനത്തിൽനിന്ന് കെമിസ്ട്രിയിൽ കോളജ് ബിരുദവും പൂർത്തീകരിച്ചു. തുടർന്ന് മദ്രാസ് ഐ.ഐ.ടിയിൽ നിന്നും ഡൽഹി ഐ.ഐ.ടിയിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി. കെമിസ്ട്രി അധ്യാപികയായും വകുപ്പ് മേധാവിയായും ദീർഘകാലം പ്രവർത്തിച്ചശേഷം രണ്ട് കാലയളവിലായാണ് കോളജിന്‍റെ പ്രിൻസിപ്പൽ ചുമതല വഹിച്ചത്. 2017 മുതൽ 19 വരെയും തുടർന്ന് 2021-22 കാലയളവിലും. അതിൽ ആദ്യകാലയളവുതന്നെ കോളജിന് നാക്-ബി ഗ്രേഡ് നേടിയെടുക്കാൻ കഴിഞ്ഞു. ഐ.ക്യു.എ.സി കോഓഡിനേറ്റർ, കേരള സർവകലാശാല പരീക്ഷ ചീഫ് സുപ്രണ്ട്, കോളജ് യൂനിയൻ അഡ്വൈസർ, വനിത സെൽ കോഓഡിനേറ്റർ എന്നിവയുടെ എല്ലാം നേതൃത്വം പലപ്പോഴായി അനിതക്കായിരുന്നു. ലോകത്തിന്‍റെ വിവിധ കോണുകളിലായി പതിനായിരക്കണക്കിന് ശിഷ്യസമ്പത്തുള്ള ടീച്ചറെ കാണുന്നതിനും സ്നേഹം പങ്കുവെക്കുന്നതിനും ദിവസവും ഒരാളെങ്കിലും കോളജിൽ എത്തിച്ചേരുന്നു എന്നതാണ് സഹ അധ്യാപകർക്കും ഇപ്പോഴത്തെ വിദ്യാർഥികൾക്കും ടീച്ചറോടുള്ള സ്നേഹം കലർന്ന അസൂയ. ഭർത്താവ് ഡോ. ജോസ് കോശി, മക്കളായ ഐറിൻ, സെറിൻ മരുമകൻ അർജുൻ എന്നിവരടങ്ങുന്ന കുടുംബത്തിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് എന്നാണ് ടീച്ചറുടെ വിശ്വാസം. PTL ADR principal അനിത തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story