Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് ഫ്ലൈഓവർ...

പന്തളത്ത് ഫ്ലൈഓവർ വേണം; ഇടപെടലുമായി സി.പി.എം

text_fields
bookmark_border
പന്തളം: പന്തളത്ത് എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ലൈഓവർ വേണമെന്ന്​ സി.പി.എം ഏരിയ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പന്തളം കോളജ് ജങ്​ഷൻ മുതൽ പൊലീസ് സ്​റ്റേഷൻ റോഡ് വരെയുള്ള ഭാഗത്ത് ഫ്ലൈഓവർ നിർമിക്കാനുള്ള ആവശ്യം ഉന്നയിച്ച് റവന്യൂ-ധനകാര്യ വകുപ്പുകളിലും ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലും അപേക്ഷ നൽകുമെന്ന് സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ അറിയിച്ചു. കോളജ്, സ്കൂളുകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന മേഖലയാണ് എം.സി റോഡിൽ പന്തളം ജങ്​ഷന് ഇരുവശവും. ബസ്​ സ്റ്റോപ്പുകളും ജങ്​ഷന് സമീപത്തായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് പതിവാണ്. ഫ്ലൈഓവർ നിലവിൽ വന്നാൽ ദീർഘദൂര യാത്രകൾ നടത്തുന്ന വാഹനങ്ങളും ചരക്കുവണ്ടികളും ജങ്​ഷനിൽ എത്താതെ പോകുമെന്നതിനാൽ തിരക്ക് ഗണ്യമായി കുറയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story