Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:36 AM IST Updated On
date_range 30 March 2022 5:36 AM ISTപെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട: 17കാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കിയ യുവാവ് അറസ്റ്റിൽ. വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ ജിനു എന്ന ആൽബിൻ വർഗീസിനെയാണ് (18) എസ്.ഐ ജർലിൻ സ്കറിയയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഈ മാസം 26ന് സ്കൂളിൽ പോയിട്ട് തിരിച്ചുവരാത്തതിനെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവ് തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പിറ്റേന്ന് വൈകീട്ട് നാലിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഒന്നര വർഷമായി യുവാവുമായി പ്രണയത്തിലാണെന്നും യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയെ കൊണ്ടുപോകാൻ പ്രതി ഉപയോഗിച്ച സ്കൂട്ടർ, യാത്രക്കിടെ പണം തീർന്നപ്പോൾ കൊല്ലം കിളികൊല്ലൂർ കൊക്കാലവയലിൽ ഷഫീഖ് എന്നയാൾക്ക് 8000 രൂപക്ക് പണയംവെച്ചിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. ചിത്രം PTL 16 PRATHI ALBIN
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story