Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുളിക്കൻപാറ...

പുളിക്കൻപാറ പാലത്തി‍െൻറ കോൺക്രീറ്റ്​ ഇളകിത്തുടങ്ങി

text_fields
bookmark_border
പുളിക്കൻപാറ പാലത്തി‍െൻറ കോൺക്രീറ്റ്​ ഇളകിത്തുടങ്ങി
cancel
പുളിക്കൻപാറ പാലത്തി‍ൻെറ കോൺക്രീറ്റ്​ ഇളകിത്തുടങ്ങി മല്ലപ്പള്ളി: കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലത്തി‍ൻെറ കോൺക്രീറ്റിന് ബലക്ഷയം. പാലത്തി‍ൻെറ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ചുതുടങ്ങി. ആറ് പതിറ്റാണ്ട്​ പഴക്കമുള്ള ഇടുങ്ങിയ പാലമാണ്. വർഷങ്ങൾക്ക് മുമ്പ്​ ഈ പാലം നിലനിർത്തി ഒരുവശത്ത് മറ്റൊരു പാലം നിർമിച്ച് വീതി വർധിപ്പിച്ചിരുന്നു. കൊടുംവളവും കുത്തനെയുള്ള ഇറക്കവും കാരണം എതിർദിശയിൽനിന്ന്​ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നതും. ഇവിടെ അപകടസാധ്യതയും നിലനിൽക്കുന്നു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയായതിനാൽ എപ്പോഴും നല്ല തിരക്കുമാണ്. ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ എപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഫോട്ടോ: പുളിക്കൻപാറ പാലത്തി‍ൻെറ കോൺക്രീറ്റ് ഇളകി കമ്പി ദ്രവിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story