Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:29 AM IST Updated On
date_range 30 March 2022 5:29 AM ISTനിയമയുക്തിയില്ലാത്ത തീരുമാനങ്ങൾ ശാന്തി തകർക്കും –സുബൈർ പീടിയേക്കൽ
text_fieldsbookmark_border
പന്തളം: ഹിജാബ് നിർബന്ധമാണെന്നും നിയമയുക്തിയില്ലാത്ത തീരുമാനങ്ങൾ നാട്ടിൽ ശാന്തി തകർക്കുമെന്നും മൗലവി സുബൈർ പീടിയേക്കൽ പറഞ്ഞു. കടയ്ക്കാട് മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയുടെ സമാപന ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ് ഷുഐബ് അധയക്ഷതവഹിച്ചു. പന്തളം ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഷിം ഹസനി ഉദ്ഘാടനം ചെയ്തു. അഹമ്മദ് കബീർ മിസ്ബാഹി ഖുർആൻ പാരായണം നടത്തി. കേരള യൂനിവേഴ്സിറ്റിയിൽനിന്ന് എൽ.എൽ.എം. പരീക്ഷയിൽ എ ഗ്രേഡ് നേടിയ ജമാഅത്ത് അംഗം പുത്തൻവിളയിൽ തേജസ് മൻസിൽ ആഷിത ബീഗത്തെ സുബൈർ പീടിയേക്കൽ അനുമോദിച്ചു. ജമാഅത്ത് കമ്മിറ്റി അംഗം സിറാജുദ്ദീൻ ലബ്ബ സ്വാഗതവും ട്രഷറർ അബ്ദുൽ മജീദ് കോട്ടവീട് നന്ദിയും പറഞ്ഞു. ഫോട്ടോ: കടയ്ക്കാട് മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയിൽ മൗലവി സുബൈർ പീടിയേക്കൽ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
