Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:36 AM IST Updated On
date_range 29 March 2022 5:36 AM ISTആർട്ടിസാൻസ് വില്ലേജ് പദ്ധതിക്ക് സർക്കാർ സഹായം നൽകും -മന്ത്രി വീണാ ജോർജ്
text_fieldsbookmark_border
പത്തനംതിട്ട: പരമ്പരാഗത വിശ്വകർമ തൊഴിലാളികളുടെ സംരക്ഷണത്തിനായി ആർട്ടിസാൻസ് വില്ലേജ് പദ്ധതിക്ക് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അഖില കേരള വിശ്വകർമ മഹാസഭ യൂനിയന്‍റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനനിർമാണം, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയ നിർമിക്കുന്ന പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷണമാണ് ആർട്ടിസാൻസ് വില്ലേജ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റ് പെൻഷനുകൾക്ക് തുല്യമായി വിശ്വകർമ പെൻഷൻ ഉയർത്തണമെന്ന ആവശ്യം ധനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. വിശ്വകർമ പെൻഷൻ 1600 രൂപയാക്കി ഉയർത്തുന്നതിന് തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥലവും കെട്ടിടവും നൽകിയാൽ ആർട്ടിസാൻസ് വില്ലേജ് പദ്ധതി ആരംഭിക്കുന്നതിനു എം.എൽ.എ ഫണ്ട് നൽകുമെന്ന് വിശ്വകർമ മണ്ഡപത്തിന്‍റെ സമർപ്പണം നിർവഹിച്ച പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു. മഹാസഭ ജനറൽ സെക്രട്ടറി വിജയൻ കെ.ഈരേഴ അധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനം വർക്കിങ് പ്രസിഡന്‍റ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ടി.കെ. രാജപ്പൻ, ജില്ല സെക്രട്ടറി പി. വിശ്വനാഥൻ ആചാരി, യൂനിയൻ സെക്രട്ടറിമാരായ പി.എസ്. മധുകുമാർ, ടി. സുനിൽ കുമാർ, ലക്ഷ്മി മംഗലം, വിശ്വകർമ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. ശാന്ത ശിവൻ, സെക്രട്ടറി വി.ജി. മോഹനൻ, ആർട്ടിസാൻസ് മഹിള സമാജം യൂനിയൻ പ്രസിഡന്‍റ് അംബിക രാജപ്പൻ, സെക്രട്ടറി ലീന ഉണ്ണി, വി.എ.വൈ.എഫ് യൂനിയൻ പ്രസിഡന്‍റ് ബിജു തൊണ്ടിമാങ്കൽ, സെക്രട്ടറി ജി.മഹേഷ് വടശ്ശേരിക്കര, എം.എൻ. പൊന്നപ്പൻ ആചാരി എന്നിവർ സംസാരിച്ചു. വിശ്വകർമ സംഗമം സി.പി.എം സംസ്ഥാന സമിതി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. മുതിർന്ന സമുദായ നേതാക്കളെ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ആദരിച്ചു. നോവലിസ്റ്റ് ലക്ഷ്മി അജന്തിനെ ബി.ജെ.പി ജില്ല സെക്രട്ടറി ഷൈൻ ജി.കുറുപ്പ് ആദരിച്ചു. മികച്ച ശാഖകൾക്കുള്ള സമ്മാനം തിരുവിതാംകൂർ ഹിന്ദു ധർമപരിഷത്ത് പ്രസിഡന്‍റ് പി.എൻ. നീലകണ്ഠൻ നമ്പൂതിരി വിതരണം ചെയ്തു. കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം യൂനിയൻ സെക്രട്ടറി പി.എസ്. മധുകുമാർ, ബോർഡ് അംഗം കെ.ജി. ദിനമണി, കൗൺസിൽ അംഗം പി.എൻ. ശശിധരൻ എന്നിവർ നിർവഹിച്ചു. ചിത്രം PTL 13 VISWAKARMA ക്യാപ്ഷൻ- അഖിലകേരള വിശ്വകർമ മഹാസഭ യൂനിയന്‍റെ നവീകരിച്ച ഓഫിസ് മന്ദിരം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story