Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവീകരിച്ച എബനേസർ...

നവീകരിച്ച എബനേസർ -ചവറംപ്ലാവ്-തൊണ്ടട-കുളക്കുറ്റി റോഡ് തുറന്നു

text_fields
bookmark_border
നവീകരിച്ച എബനേസർ -ചവറംപ്ലാവ്-തൊണ്ടട-കുളക്കുറ്റി റോഡ് തുറന്നു
cancel
റാന്നി: ചവറംപ്ലാവ് വാർഡിലെ ഒരു റോഡ് കൂടി ഗതാഗതയോഗ്യമായി. ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള എബനേസർ -ചവറംപ്ലാവ്-തൊണ്ടട-കുളക്കുറ്റി റോഡാണ് റീ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. റോഡിന്‍റെ തുടക്കം മുതൽ വലിയകാലാപടിവരെ നേരത്തേ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാർ ചെയ്തിരുന്നു. കുളക്കുറ്റി മുതൽ വലിയ കാലാ പടിവരെ തകർന്നു കിടക്കുകയായിരുന്നു. ജില്ല പഞ്ചായത്തിൽനിന്ന്​ പത്ത് ലക്ഷം ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. ജില്ല പഞ്ചായത്ത് അംഗം ജെസിഅലക്സ് റോഡ് ഗതാഗതത്തിന്​ തുറന്നു കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. രാജു തേക്കട, പാസ്റ്റർ ബിജു, ടൈറ്റസ്, സൂസൻ ടീച്ചർ, ജോർജ്, ജീമോൻ, സാം മുക്കരണത്ത്, സജി നവരൂർകിഴക്കേതിൽ, ബോബി, ജിബു, ബാബു ചാലുങ്കൽ, മാത്തുക്കുട്ടി വലിയകാല, സുജിൻ താഴോംപടിക്കൽ എന്നിവർ പ്രസംഗിച്ചു. Ptl rni - 1 Road ഫോട്ടോ: എബനേസർ-ചവറംപ്ലാവ്-തൊണ്ടട-കുളക്കുറ്റി റോഡ്​ ജെസി അലക്സ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story