Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാഞ്ഞിരവേലിൽ പാലം...

കാഞ്ഞിരവേലിൽ പാലം വ്യാഴാഴ്ച തുറക്കും

text_fields
bookmark_border
കാഞ്ഞിരവേലിൽ പാലം വ്യാഴാഴ്ച തുറക്കും
cancel
തിരുവല്ല: നിർമാണം പൂർത്തിയായ മന്നംകരച്ചിറ-കാട്ടുക്കര റോഡിലെ കാഞ്ഞിരവേലി പാലത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. അപ്രോച്ച്​ റോഡിന്റെ ഇരുവശത്തും സുരക്ഷാ കൈവരി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ചെറുവാഹനങ്ങൾക്ക് മാത്രം കടന്നുപോകുന്ന തരത്തിൽ നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച വീതി കുറഞ്ഞ പാലമായിരുന്നു ഇവിടെ. ഇത് പൊളിച്ചുമാറ്റിയാണ് പുതിയത്​ നിർമിച്ചത്. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യന്റെ ഫണ്ടിൽനിന്ന്​ അനുവദിച്ച 20 ലക്ഷവും നഗരസഭയുടെ 29 ലക്ഷവും ചെലവഴിച്ചാണ് പാലം നിർമിച്ചത്. ഉദ്ഘാടനം 31ന് മൂന്നരക്ക്​ പ്രഫ. പി.ജെ. കുര്യൻ നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story