Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:36 AM IST Updated On
date_range 28 March 2022 5:36 AM ISTഅംഗീകാരനിറവിൽ കെ.വി.യു.പി സ്കൂൾ
text_fieldsbookmark_border
അടൂർ: 2021-22 അധ്യയനവർഷം സ്കൂളിൽ നടപ്പാക്കിയ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) നടത്തിയ 'മികവിന്‍റെ വഴികൾ -ഉജ്വലം 2022' പരിപാടിയിൽ പഴകുളം കെ.വി.യു.പി.എസിന് അംഗീകാരം. 'വായനയുടെ വസന്തം' എന്ന പേരിൽ സ്കൂളിൽ നടപ്പാക്കിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. പഴകുളം സനാതന ഗ്രന്ഥശാല സഹകരണത്തോടെ കോവിഡ്കാലത്ത് നടപ്പാക്കിയ കുട്ടിക്കൊരു പുസ്തകം, അമ്മവായന, എന്‍റെ എഴുത്തുപെട്ടി പരിപാടികളിലൂടെ കുട്ടികൾക്ക് ബാലസാഹിത്യ കൃതികൾ നൽകുകയും ആസ്വാദനക്കുറിപ്പ് തയാറാക്കിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. പ്രധാനാധ്യാപിക കവിത മുരളി, പ്രോഗ്രാം കോഓഡിനേറ്റർ കെ.എസ്. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരുടെയും പി.ടി.എയുടെയും പൂർണ പിന്തുണയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. PTL ADR KVUPS മികവ് അംഗീകാരം പഴകുളം കെ.വി.യു.പി സ്കൂളിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
