Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:36 AM IST Updated On
date_range 28 March 2022 5:36 AM ISTപ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസിസമൂഹം പ്രാപ്തരാകണം -എം.ഐ. അബ്ദുൽ അസീസ്
text_fieldsbookmark_border
പത്തനംതിട്ട: പ്രതിസന്ധികളെ അതിജീവിച്ച് വിശ്വാസിസമൂഹം മുന്നോട്ടുപോകാൻ പ്രാപ്തരാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ജില്ല പ്രവർത്തകസംഗമം പത്തനംതിട്ട സിൽവർ ടവറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മളും രാജ്യവും ജനതയും സർവോപരി മുസ്ലിം സമൂഹവും വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് മുന്നോട്ടുപോകുന്നത്. പ്രതിസന്ധികളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കുമ്പോൾ വലിയ സാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. ഷിയാസ് പന്തളം ഖുർആൻ ദറസ് നടത്തി. മേഖല നാസിം പി.പി. അബ്ദുർറഹ്മാൻ പെരിങ്ങാടി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ല സെക്രട്ടറി പി.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു. Ptl rni _4 jih ഫോട്ടോ: ജമാഅത്തെ ഇസ്‌ലാമി പത്തനംതിട്ട ജില്ല പ്രവർത്തകസംഗമം കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story