Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെച്ചൂച്ചിറ...

വെച്ചൂച്ചിറ പഞ്ചായത്തിൽ കാർഷിക മേഖലക്ക്​ മുൻഗണന

text_fields
bookmark_border
റാന്നി: കാർഷിക മേഖലക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി വെച്ചൂച്ചിറ പഞ്ചായത്ത്‌ ബജറ്റ്. വെച്ചൂച്ചിറയിൽ പഞ്ചായത്ത്‌ ഓഫിസ് വിപുലീകരണത്തിന് 1.5 കോടി വകയിരുത്തി. 22.87കോടി വരവും 22.58കോടി ചെലവും 28.58ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ നിഷാ അലക്സ്‌ അവതരിപ്പിച്ചു. സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുവേണ്ടി 1.5 കോടി ചെലവിട്ട് പഞ്ചായത്ത്‌ ഓഫിസിന് അനുബന്ധ കെട്ടിടം നിർമിക്കും. കാർഷിക മേഖലക്ക്​ മുൻഗണന നൽകുന്നതാണ് ബജറ്റ്. 8.45 കോടി കാർഷിക മേഖലക്ക് വകയിരുത്തി. 250 ക്ഷീര കർഷകരെ ഈ വർഷം തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. 50 കാലിത്തൊഴുത്ത്, 50 ആട്ടിൻകൂട്, 50 കോഴിക്കൂട് എന്നിവ ഈ പദ്ധതിയിലൂടെ നിർമിച്ചുനൽകും. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനു 40 ലക്ഷം രൂപയും റോഡുകളുടെ പുനർനിർമാണത്തിന് 1.8 കോടിയും മാറ്റിവെച്ചിട്ടുണ്ട്. Ptl rni _5 budjet
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story