Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബജറ്റ് തടസ്സപ്പെടുത്തൽ...

ബജറ്റ് തടസ്സപ്പെടുത്തൽ രാഷ്ട്രീയ പകപോക്കൽ -ഭരണപക്ഷം

text_fields
bookmark_border
കോന്നി: ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ഇടതുപക്ഷം ശ്രമിച്ചത് ഒമ്പതാം വാർഡിലെ തവളപ്പാറയിൽ മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചതിന്‍റെ പകപോക്കലെന്ന്​ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ആരോപിച്ചു. ലൈബ്രറി ഭാരവാഹികൾ പഞ്ചായത്തിന് നൽകിയ നിവേദനത്തെത്തുടർന്ന് പഞ്ചായത്തിന്‍റെ പൊതുപദ്ധതിയിൽ ഉൾപ്പെടുത്തി മിനി മാസ്റ്റ്​ ലൈറ്റ് അനുവദിച്ചിരുന്നു. പഞ്ചായത്തിന്‍റെ മിക്ക കവലകളിലും ഇതേപോലെ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ അവഗണിക്കുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്​. ഈ ബജറ്റിൽ ഇടതുപക്ഷ അംഗമുള്ള മൂന്നാം വാർഡിലെ ഗവ. എൽ.പി സ്കൂൾ കെട്ടിടം പണിയാൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ വാർഡിലും തുല്യമായാണ് ഫണ്ടുകൾ നൽകിയിട്ടുള്ളത്. യു.ഡി.എഫ് ഭരണത്തിലുള്ള കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളുടെ പ്രവർത്തനം അസ്ഥിരപ്പെടുത്താൻ സി.പി.എം ശ്രമിക്കുകയാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സുലേഖ വി. നായർ, വൈസ് പ്രസിഡന്‍റ്​ റോജി എബ്രഹാം, പാർലമെന്‍ററികാര്യ സെക്രട്ടറി പി.വി. ജോസഫ്​ എന്നിവർ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story