Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:38 AM IST Updated On
date_range 26 March 2022 5:38 AM ISTആറന്മുള കണ്ണാടിക്കൊപ്പം തിളങ്ങി സൂരജ് സുന്ദരം
text_fieldsbookmark_border
കോഴഞ്ചേരി: പാരമ്പര്യം കൈവിടാതെ ആറന്മുള കണ്ണാടി നിർമാണം തുടരുന്ന യുവാവിനെത്തേടിയെത്തിയത് സംസ്ഥാന സർക്കാർ പുരസ്‌കാരം. വിവിധ തൊഴിൽ മേഖലകളിൽ മികവുപുലർത്തിയവർക്കുള്ള ലക്ഷം രൂപയുടെ 'തൊഴിൽ ശ്രേഷ്ഠ' പുരസ്‌കാരം ലഭിച്ചത് ആറന്മുള സ്വദേശിയായ സൂരജ് സുന്ദരത്തിന്. ലോകപ്രശസ്തമായ ആറന്മുളക്കണ്ണാടിയുടെ നിർമാണമാണ് സൂരജിന് അഭിമാനനേട്ടത്തിലെത്തിച്ചത്. അച്ഛനൊപ്പം പഠിച്ചുതുടങ്ങിയ കണ്ണാടിനിർമാണത്തിന്റെ ബാലപാഠങ്ങളാണ് സൂരജിനെ മികച്ച ശിൽപ്പിയാക്കി മാറ്റിയത്. സൂരജിന്റെ നേതൃത്വത്തിൽ കണ്ണാടിനിർമാണം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികഭദ്രത താരതമ്യേന കുറഞ്ഞ ഈ മേഖല ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖലയിലേക്ക് പോകാതിരിക്കാൻ കാരണം തന്‍റെ നാടിന്‍റെ പൈതൃകമായ ആറന്മുള കണ്ണാടിയോടുള്ള അഭിനിവേശമായിരുന്നുവെന്ന് സൂരജ് പറയുന്നു. 2018-ലെ മഹാപ്രളയത്തിൽ പാർഥസാരഥി ക്ഷേത്രത്തിനോട് ചേർന്ന പണിശാല പൂർണമായും മുങ്ങി. വലിയ സാമ്പത്തിക നഷ്ടമുൾപ്പെടെ സഹിച്ചാണ് തിരിച്ചുവന്നത്. അവിടെനിന്നാണ് പുരസ്കാരനേട്ടത്തിലേക്കും നടന്നുകയറിയത്. ആറന്മുളക്കണ്ണാടിയുടെ രഹസ്യക്കൂട്ട് ഇവിടത്തെ ചുരുക്കം കുടുംബങ്ങൾക്ക് മാത്രമാണ് അറിയുന്നത്. ഈ മേഖലയിൽ വ്യാജന്മാർ ധാരാളമുള്ളത് വിപണനത്തെ ബാധിക്കുന്നുണ്ടെന്നാണ് സൂരജിന്റെ അഭിപ്രായം. 1000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയുള്ള കണ്ണാടികൾ നിർമിക്കാറുണ്ടിവിടെ. ഓൺലൈൻ വ്യാപാരത്തിലൂടെ വിൽപനയിൽ മുന്നേറ്റമുണ്ടാക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ സൂരജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story