Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:33 AM IST Updated On
date_range 26 March 2022 5:33 AM ISTദേശീയ പണിമുടക്ക്: ഒരുക്കം പൂർത്തിയായി -സംയുക്ത സമരസമിതി
text_fieldsbookmark_border
പത്തനംതിട്ട: രാജ്യത്തെ രക്ഷിക്കുക, ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ജില്ലയിൽ വിജയമാക്കുന്നതിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പണിമുടക്ക് വിജയത്തിനായി മൂന്നുമാസം നീണ്ട പ്രചാരണമാണ് ജില്ലയിൽ നടത്തിയത്. കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനമെടുത്തിട്ടുള്ള തൊഴിൽ കോഡുകൾ പിൻവലിക്കുക, പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കൽ, സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിച്ച് നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക, ആശ-അംഗൻവാടി, സ്കൂൾ പാചകത്തൊഴിലാളി വർക്കർമാർ ഉൾപ്പെടെയുള്ളവർക്ക് മിനിമം വേതനം നടപ്പാക്കുക, വിലക്കയറ്റം തടയുക, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മതിയായ ഇൻഷുറൻസ് സംരക്ഷണം ഉറപ്പുവരുത്തുക, കേന്ദ്ര എക്സൈസ് ഡ്യൂട്ടി പിൻവലിച്ച് ഇന്ധനവില നിയന്ത്രിക്കുക, കർഷകസമരം അവസാനിപ്പിച്ചശേഷം സർക്കാറിനു സമർപ്പിച്ചിട്ടുള്ള ആറിന അവകാശപത്രിക അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജില്ല ആസ്ഥാനത്തും മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലും ഒന്നിലധികം സമരകേന്ദ്രങ്ങൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ദിവസവും ഉണ്ടാകും. തൊഴിലാളികൾ പന്തലിട്ട് മുഴുസമയവും സമരകേന്ദ്രങ്ങളിൽ ചെലവഴിക്കും. കടകമ്പോളങ്ങൾ അടച്ചും തൊഴിൽ ബഹിഷ്കരിച്ചും യാത്ര ഒഴിവാക്കിയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും എല്ലാവിഭാഗം ജനങ്ങളും പണിമുടക്കുമായി സഹകരിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നതും ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ, കൺവീനർ കെ.സി. രാജഗോപാൽ, സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ജെ. അജയകുമാർ, പി.കെ. ഗോപി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story