Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിശ്വകർമ മഹാസഭ യൂനിയൻ...

വിശ്വകർമ മഹാസഭ യൂനിയൻ വാർഷികവും സംഗമവും

text_fields
bookmark_border
റാന്നി: അഖില കേരള വിശ്വകർമ മഹാസഭ യൂനിയൻ വാർഷികവും വിശ്വകർമ സംഗമം, നവീകരിച്ച യൂനിയൻ മന്ദിരത്തിന്‍റെ ഉദ്ഘാടനം, വിശ്വകർമ മണ്ഡപം സമർപ്പണം എന്നിവ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. തോട്ടമൺകാവ് ദേവീ ക്ഷേത്രത്തിനുസമീപമുള്ള യൂനിയൻ മന്ദിരത്തിലാണ് വാർഷിക സമ്മേളനം. വിശ്വകർമ സംഗമം റാന്നി പാലത്തിന്​ സമീപമുള്ള എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് സമ്മേളന നഗറിലേക്ക് ഘോഷയാത്രകൾ നടക്കും. വൈകീട്ട് 5.15ന് സി.പി.എം ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് നവീകരിച്ച യൂനിയൻ മന്ദിരത്തിന്‍റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. പുതുതായി നിർമിച്ച വിശ്വകർമ മണ്ഡപത്തി​ന്‍റെ സമർപ്പണം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. 2.30ന് വിശ്വകർമ സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story