Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 11:59 PM GMT Updated On
date_range 25 March 2022 11:59 PM GMTകെ- റെയിലിനെതിരെ പന്തളം നഗരസഭ പ്രമേയം
text_fieldsbookmark_border
പന്തളം: കെ-റെയിലിനെതിരെ പന്തളം നഗരസഭ പ്രമേയം പാസാക്കി. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ പ്രമേയത്തെ യു.ഡി.എഫ് അനുകൂലിക്കുകയും എൽ.ഡി.എഫ് വിട്ടുനിൽക്കുകയും ചെയ്തു. സംസ്ഥാനത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാറിനോട് നഗരസഭ അഭ്യർഥിച്ചു. കൗൺസിലർ കെ.വി. പ്രഭ പ്രമേയം അവതരിപ്പിച്ചു കൗൺസിലർ സൂര്യ എസ്. നായർ പിന്താങ്ങി. 30ന് പന്തളത്ത് കെ-റെയിൽ സർവേ ആരംഭിക്കാനിരിക്കെയാണ് നഗരസഭ പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ നടപ്പാക്കുന്ന പദ്ധതിക്കെതിരെ ഒരു നഗരസഭ പ്രമേയം പാസാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story