Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'റമദാൻ...

'റമദാൻ ആത്മസംസ്കരണത്തിന്‍റെ മാസം' പ്രഭാഷണം

text_fields
bookmark_border
റമദാൻ ആത്മസംസ്കരണത്തിന്‍റെ മാസം പ്രഭാഷണം
cancel
പന്തളം: വിശ്വാസികൾ ഏകദൈവ വിശ്വാസത്തിൽ സർവതും സമർപ്പിച്ചാൽ മുസ്​ലിം സമുദായം നിരാശപ്പെടേണ്ടിവരില്ലെന്ന് ഓൾ ഇന്ത്യ മുസ്​ലിം പേഴ്സനൽ ലോ ബോർഡ് മെംബർ അബ്ദുൽ ശുക്കൂർ മൗലവി അൽഖാസിമി. കടയ്ക്കാട് മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതപ്രഭാഷണത്തിൽ 'റമദാൻ ആത്മസംസ്കരണത്തിന്‍റെ മാസം' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഇസ്​ലാം മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കാട് മുസ്​ലിം ജുമാമസ്ജിദ് പ്രസിഡന്‍റ് മുഹമ്മദ് ഷുഐബ് അധ്യക്ഷത വഹിച്ചു. കടയ്ക്കാട് മുസ്​ലിം പള്ളി ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്തു. അബ്ദുൽഹക്കീം ബാഖവി ഖിറാഅത്ത് നടത്തി. ജമാഅത്ത് കമ്മിറ്റി അംഗം ഷംസുദ്ദീൻ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഏഴിന് 'ആധുനിക കാലഘട്ടത്തിൽ ഇസ്​ലാമിക ജീവിതത്തിന്‍റെ പ്രസക്തി' വിഷയത്തിൽ തിരുവനന്തപുരം പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഫോട്ടോ: കടയക്കാട് മുസ്​ലിം ജുമാമസ്ജിദിൽ നടത്തുന്ന മതപ്രഭാഷണ പരമ്പര ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story