Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:34 AM IST Updated On
date_range 25 March 2022 5:34 AM ISTഏറത്ത് ബജറ്റ്: തൊഴിലുറപ്പ് പദ്ധതിക്കും ഭവന നിർമാണത്തിനും ഊന്നൽ
text_fieldsbookmark_border
അടൂർ: തൊഴിലുറപ്പ് പദ്ധതിക്കും ഭവന നിർമാണത്തിനും പ്രാധാന്യം നൽകി ഏറത്ത് ഗ്രാമപഞ്ചായത്ത് ബജറ്റ്. 25.99 കോടിവരവും 25.28 കോടി ചെലവും 70.84 ലക്ഷം മിച്ചവുമുള്ള ബജറ്റാണ് ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജാകുമാരി അവതരിപ്പിച്ചത്. ഭവന നിർമാണത്തിന് രണ്ടു കോടി, തൊഴിലുറപ്പ് പദ്ധതിക്ക് അഞ്ചു കോടി, ഗ്രാമപഞ്ചായത്ത് ഓഫിസ് നിർമാണത്തിന് രണ്ടു കോടി എന്നിങ്ങനെ ബജറ്റിൽ വകയിരുത്തി. കുടിവെള്ള പദ്ധതിക്കായി 21 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഹരിതകർമ സേനയുടെ സേവനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ശുചിത്വ മേഖലയിലെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും 27 ലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തി. പശ്ചാത്തല മേഖലയുടെ വികസനത്തിനായി 32 ലക്ഷം രൂപയും വയോജന ക്ഷേമത്തിനും പാലിയേറ്റിവിനുമായി 20 ലക്ഷം രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലക്കായി 12 ലക്ഷം, വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 36 ലക്ഷവും വഴിവിളക്ക് പരിപാലനത്തിനായി 13 ലക്ഷവും വകയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് ചാത്തന്നൂപുഴ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story