Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങലിൽ ലൈഫ് ഭവന...

കോട്ടാങ്ങലിൽ ലൈഫ് ഭവന പദ്ധതിക്ക് മുൻഗണന

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്‍റെ 2022-23 വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എം.എ. ജമീല ബീവി അവതരിപ്പിച്ചു. ബജറ്റില്‍ കാര്‍ഷിക മേഖല, ലൈഫ് ഭവന പദ്ധതി, പഞ്ചായത്ത്​ ഓഫിസിന് പുതിയ കെട്ടിടം എന്നിവക്ക്​ പ്രത്യേക ഊന്നല്‍ നല്‍കി. 17,62,31,684 രൂപ വരവും 17,50,01,148 ചെലവും 12,30,536 രൂപ നീക്കിയിരിപ്പും ബജറ്റിൽ പ്രതീക്ഷിക്കുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്​ 30 ലക്ഷം രൂപയും വഴിവിളക്ക്​ വൈദ്യുതി ലൈന്‍ നീട്ടുന്നതിന്​ അഞ്ച് ലക്ഷം രൂപയും റോഡ്​ പുനരുദ്ധാരണത്തിന്​ 56 ലക്ഷം രൂപയും റോഡിതര പുനരുദ്ധാരണത്തിന്​ 52 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ആനുകൂല്യ സബ്സിഡിയായി 16 ലക്ഷം രൂപയും അതിദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി രണ്ട് ലക്ഷം രൂപയും പഞ്ചായത്തിന്‍റെ ജൈവവൈവിധ്യ പരിപാലനത്തിന്​ രണ്ട് ലക്ഷം രൂപയും അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക്​ അഞ്ചുലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, അംഗം ഈപ്പൻ വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story