Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:34 AM IST Updated On
date_range 25 March 2022 5:34 AM ISTപറക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; പാത വികസനത്തിന് പ്രാധാന്യം
text_fieldsbookmark_border
അടൂർ: ഭവനനിർമാണത്തിനും റോഡ് വികസനത്തിനും പ്രാധാന്യം നൽകി 2022-23ലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 16.25 കോടി രൂപ വരവും 16.24 കോടി ചെലവും 14 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി മണിയമ്മ അവതരിപ്പിച്ചത്. ഭവന നിർമാണത്തിന് ഏഴുകോടി 50 ലക്ഷവും റോഡ് നിർമാണത്തിന് ഒരുകോടി 55 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു. നെൽകൃഷി വികസനം 25 ലക്ഷം, ജൈവ പച്ചക്കറി വികസനം 10 ലക്ഷം, വിപണന കേന്ദ്രങ്ങൾക്ക് 20 ലക്ഷം, ക്ഷീര വികസനത്തിന് 30 ലക്ഷവും ബജറ്റിൽ നീക്കിവെച്ചു. കൂടാതെ സെക്കൻഡറി പാലിയേറ്റിവ് കെയറിന് 30 ലക്ഷവും പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറിക്ക് 80 ലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. PTL ADR PKD Budget പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ് എം.പി. മണിയമ്മ അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
