Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:34 AM IST Updated On
date_range 25 March 2022 5:34 AM ISTമുൻ ബജറ്റുകളുടെ തനിയാവർത്തനം -ബി.ജെ.പി
text_fieldsbookmark_border
അടൂർ: മുൻ ബജറ്റുകളുടെ തനിയാവർത്തനമാണ് ഇത്തവണത്തെ ബജറ്റെന്ന് ബി.ജെ.പി നഗരസഭ കൗൺസിലർ ശ്രീജ പ്രദീപ്. ബജറ്റിലേത് പ്രാവർത്തികമാക്കാതെ വീണ്ടും പ്രഖ്യാപനം നടത്തുകയാണെന്നും ഇത് അടൂർ നഗരസഭ വികസനമുന്നേറ്റത്തെ പിന്നോട്ട് നയിച്ചെന്നും ശ്രീജ പ്രദീപ് പറഞ്ഞു. നഗരസഭ സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികൾ ഏറെ നാളായി ബജറ്റിൽ പറയുന്നുണ്ടെങ്കിലും യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ആധുനിക ശ്മശാനം, നഗരത്തിലെ പ്രധാന മാർക്കറ്റുകളുടെ നവീകരണം എന്നിവയൊക്കെ പഴയ ബജറ്റിലും ഉള്ളവയാണ്. നഗരസൗന്ദര്യവത്കരണം ഏറെനാളായി പറയുന്നതാണ്. കോടി പ്രഖ്യാപിക്കുകയല്ലാതെ വികസനം നഗരവാസികളുടെ സ്വപ്നം മാത്രമാണെന്നും ശ്രീജ പ്രദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story