Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:33 AM IST Updated On
date_range 25 March 2022 5:33 AM ISTസ്വകാര്യ ബസ് പണിമുടക്കില്‍ റാന്നിയില്‍ ജനങ്ങള്‍ വലഞ്ഞു
text_fieldsbookmark_border
റാന്നി: . സ്കൂള്‍ വിദ്യാർഥികള്‍ക്ക് പരീക്ഷ തുടങ്ങിയതിനാല്‍ വലഞ്ഞത് കൂടുതലും കുട്ടികളാണ്. പലര്‍ക്കും നിശ്ചിത സമയത്ത് ക്ലാസുകളിലെത്തിച്ചേരാനായില്ല. സമരത്തെ നേരിടാന്‍ കൂടുതല്‍ സർവിസുകള്‍ ഒരുക്കുമെന്ന് കരുതി കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിച്ചെത്തിയ പലര്‍ക്കും നിരാശയായിരുന്നു ഫലം. സമരം മൂലം റാന്നിയുടെ വിവിധ പ്രദേശങ്ങളിലേക്ക് ബസുകള്‍ ഇല്ലാതെ വലഞ്ഞ ജനങ്ങള്‍ക്ക് ടാക്സി വാഹനങ്ങള്‍ നടത്തിയ ട്രിപ്പ് ആശ്വാസമായി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്ഥിരം റൂട്ടുകളില്‍ മാത്രമായി ട്രിപ്പുകള്‍ ഒതുക്കിയതും ജനങ്ങളെ ബാധിച്ചു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന ഇടമുറി,അത്തിക്കയം,വലിയകുളം,മോതിരവയല്‍,അടിച്ചിപ്പുഴ,മല്ലപ്പള്ളി,ചെറുകോല്‍പ്പുഴ,കോഴഞ്ചേരി,വടശ്ശേരിക്കര തുടങ്ങിയ സ്ഥലത്തെത്തിച്ചേരാനും പുറന്നാടുകളില്‍ ബന്ധപ്പെടാനും ഏറെ ബുദ്ധിമുട്ടി. മണിക്കൂറുകൾ കാത്തുനിന്ന് ശേഷമാണ് ബസുകൾ കിട്ടുന്നത്. Ptl rni - 1 busstrike ഫോട്ടോ: പണിമുടക്കിനെ തുടർന്ന് റാന്നി ഇട്ടിയപ്പാറ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
