Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വകാര്യബസ് മേഖലയെ...

സ്വകാര്യബസ് മേഖലയെ സർക്കാർ തഴയുന്നു -വേണു കെ. നായർ

text_fields
bookmark_border
സ്വകാര്യബസ് മേഖലയെ സർക്കാർ തഴയുന്നു -വേണു കെ. നായർ
cancel
അടൂർ: സംസ്ഥാനത്ത് ആകെ സ്വകാര്യബസ്​ 32,000ത്തിൽനിന്ന് 12,000 എണ്ണമായി കുറഞ്ഞിട്ടും എന്താണ്​ ഈ മേഖലയുടെ പ്രശ്നമെന്ന് സർക്കാർ പഠിക്കാൻ തയാറാകാത്തത് വിരോധാഭാസമാണ്. ഒരു സ്വകാര്യബസ് അതിന്റെ ഒരുദിവസത്തെ യാത്ര ആരംഭിക്കുന്ന സമയം മുതൽ സർക്കാറിന് നികുതി ലഭിച്ചുതുടങ്ങുന്ന വ്യവസായം ആണിത്. ഒരുബസിന്റെ ആകെ വരുമാനത്തിന്റെ 40 ശതമാനം നികുതിയിനത്തിൽ സർക്കാറിലേക്ക് കിട്ടുന്നു. ജനത്തിന്റെ നികുതിപ്പണം കൊടുത്ത്​ നിലനിർത്തുന്ന കെ.എസ്.ആർ.ടി.സിക്ക് കണക്കില്ലാതെ പണം നൽകിയിട്ടും സ്വകാര്യബസ് മേഖലയെ രക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ല. ഡീസൽ വില ദിനംപ്രതി വർധിക്കുമ്പോൾ ഈ ബജറ്റിൽ എന്തെങ്കിലും സഹായം പ്രതീക്ഷിച്ചു. വാക്കിന് ഒരുവിലയും കൽപിക്കാത്ത പ്രവൃത്തിയാണ് വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ആറുമാസമായി ഉണ്ടാകുന്നത്. സ്വകാര്യബസ് സമരം സർക്കാർ വരുത്തിവെച്ചതാണ്. -വേണു കെ. നായർ, ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്‍റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story