Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTമകന്റെ ദുരൂഹമരണം: മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsbookmark_border
പന്തളം: മകന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പന്തളം തെക്കേക്കര, തട്ട പടുകോട്ടുകൾ രാജേഷിന്‍റെ (24) ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് രമണിയാണ് മുഖ്യമന്ത്രി, ജില്ല പൊലീസ് മേധാവി, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് പരാതി നൽകിയത്. 2021 സെപ്റ്റംബർ 13ന് കുരമ്പാല മാവരപുഞ്ചക്ക് സമീപം സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയ രാജേഷിനെ മരിച്ചനിലയിൽ കാണുകയായിരുന്നു. തലക്ക് പിന്നിലും കഴുത്തിലും മുറിവുണ്ടായിരുന്നു. മരണത്തിന് പിന്നിൽ രാജേഷിന്‍റെ ഭാര്യ വീട്ടുകാർക്ക് പങ്കുണ്ടെന്നാണ് അമ്മ രമണി നൽകിയ പരാതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story