Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹയര്‍ സെക്കന്‍ഡറി...

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഡ്യൂട്ടിക്കെതിരെ പരാതികളുയരുന്നു

text_fields
bookmark_border
ptl th 2 പത്തനംതിട്ട: മാർച്ച്​ അവസാനവാരം ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷക്കായി ഡ്യൂട്ടി നിര്‍ണയിച്ച് നല്‍കിയതിനെ ചൊല്ലി വ്യാപക പരാതികളുയരുന്നു. വര്‍ഷങ്ങളായി ഹയര്‍ സെക്കൻഡറി പരീക്ഷക്ക്​ അധ്യാപകര്‍ക്ക് ഡ്യൂട്ടി ലഭിക്കുന്നതിന് ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കുന്നതിന് അവസരം നല്‍കാറുണ്ട്. സൗകര്യപ്രദമായ 10 സ്‌കൂളുകള്‍ വരെ ഓപ്ഷനായി നല്‍കുന്നതിന് സര്‍ക്കാര്‍ സോഫ്റ്റ്​വെയറായ ഐ എക്‌സാമില്‍ അവസരമുണ്ടായിരുന്നു. ഓരോ അധ്യാപകരും നല്‍കിയിട്ടുള്ള ഓപ്ഷനില്‍നിന്ന് ഒരു സ്‌കൂള്‍ അനുവദിക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയെങ്കിലും, നല്‍കിയ ഓപ്ഷനുകളില്‍ ഒന്നും അനുവദിക്കാതെ വിദൂരമായ സ്‌കൂളുകളിലേക്ക് അധ്യാപകരെ നിയമിച്ചിരിക്കുന്നതാണ്​ വ്യാപക പരാതിക്ക്​ കാരണമായത്​. അധ്യാപകന്‍ ജോലി ചെയ്യുന്ന സ്‌കൂളുമായുള്ള സാമീപ്യം, നല്‍കിയിരിക്കുന്ന ഓപ്ഷന്‍, സീനിയോറിറ്റി ഇവയാണ് സാധാരണ പരീക്ഷാഡ്യൂട്ടിക്ക്​ സ്‌കൂള്‍ അനുവദിക്കുമ്പോള്‍ പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പട്ടിക പിന്‍വലിച്ച് അധ്യാപകര്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍ അനുസരിച്ചുള്ള ഡ്യൂട്ടി നല്‍കണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story