Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:40 AM IST Updated On
date_range 24 March 2022 5:40 AM ISTകേരള കർഷക യൂനിയൻ ധർണ
text_fieldsbookmark_border
പത്തനംതിട്ട: കർഷകർ നേരിടുന്ന വന്യജീവി ആക്രമണം, അപ്പർ കുട്ടനാട് മേഖലയിൽ വരിനെല്ല് മൂലമുള്ള കൃഷിനാശം, വിലക്കയറ്റം തുടങ്ങിയ വിവിധ ആവശ്യങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കേരള കർഷക യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. വന്യമൃഗ ആക്രമണങ്ങളിൽ അകപ്പെട്ട് വിവിധ നഷ്ട്ടങ്ങൾ ഉണ്ടായ കർഷക കുടുംബങ്ങൾക് സർക്കാർ അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും വളത്തിന്‍റെ വിലവർധന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ കർഷക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അന്‍റച്ചൻ ഇലവുങ്കൽ അധ്യക്ഷതവഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എൻ. ബാബു വർഗീസ്, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്‍റ് ബിന്ദു കുരുവിള, ജില്ല സെക്രട്ടറി രതീഷ് മുട്ടപ്പള്ളി, കർഷക യൂനിയൻ ജില്ല പ്രസിഡന്‍റ് വൈ. രാജൻ, ജില്ല ഭാരവാഹികളായ രാജു പുല്ലുർ, ജോസ് തേക്കാട്ടിൽ, എബ്രഹാം ചെങ്ങറ, തങ്കച്ചൻ മണ്ണംപറമ്പിൽ എന്നിവർ സംസാരിച്ചു. -- ഫോട്ടോ PTL 13 VICTOR വിവിധ ആവശ്യങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കേരള കർഷക യൂനിയൻ ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു -- പ്രഥമാധ്യാപക നിയമനം: അനിശ്ചിതത്വം അവസാനിപ്പിക്കണം -കെ.പി.പി.എച്ച്.എ പത്തനംതിട്ട: പ്രധാനാധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോ. (കെ.പി.പി.എച്ച്.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിയമനാംഗീകാരം ലഭിക്കാതെ ഒട്ടേറെപ്പേർ സർവിസിൽനിന്ന് വിരമിക്കേണ്ടിവരുന്ന സാഹചര്യമാണ്. ഉച്ചഭക്ഷണം കണ്ടിജന്‍റ് ചാർജ് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി.കെ. ബിജുമോൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ബി. ഷിബു അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജയമോൾ മാത്യു, പി.ജെ. സാറാമ്മ, ആർ. സംഗീത, ബീന കെ.തോമസ് എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന സംഘടനാംഗങ്ങളായ പ്രഥമാധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: ബി. ഷിബു (പ്രസി), ബിജി ജോർജ് (സെക്ര), സംഗീത (ട്രഷ). ക്യാപ്ഷൻ PTL 12 KPPHA കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോ. ജില്ല സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി.കെ. ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story