Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓട്ടോ തൊഴിലാളികൾക്ക്​...

ഓട്ടോ തൊഴിലാളികൾക്ക്​ കൈത്താങ്ങുമായി ട്രാഫിക്​ എസ്​.ഐ

text_fields
bookmark_border
MESSAGE: Must പത്തനംതിട്ട: ഇൻഷുറൻസ്​ പ്രീമിയം തുക അടക്കാൻ നിവൃത്തിയില്ലാതെ കുഴങ്ങിയ രണ്ട്​ ഓട്ടോ തൊഴിലാളികൾക്ക്​ പത്തനംതിട്ട ട്രാഫിക്​ എസ്​.ഐ അസ്​ഹർ ഇബ്​നു മിർസാഹിബിന്‍റെ കൈത്താങ്ങ്​. ജനറൽ ഹോസ്പിറ്റൽ സ്റ്റാൻഡി​ൽ ഓട്ടോ ഓടിക്കുന്ന അജി, പുതിയ ബസ്​ സ്റ്റാൻഡിലെ ഹരി എന്നിവർക്കാണ്​ തുക സമ്മാനിച്ചത്​. ഒരാൾക്ക്​ 6000 രൂപയും മറ്റെയാൾക്ക്​ 7000 രൂപയും​ നൽകി​. പത്തനംതിട്ട പുതിയ ബസ്​ സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളികളുടെ സാന്നിധ്യത്തിൽ തുക കൈമാറി. കോവിഡ്​ വന്നതോടെ ഓട്ടമില്ലാത്തതിനാൽ ഇൻഷുറൻസ്​ തുക അടക്കാൻപോലും നിർവാഹമില്ലാതെ വലയുകയാണെന്ന്​ ഓട്ടോ തൊഴിലാളികൾ പറഞ്ഞു. പലരും ഓട്ടോ വീട്ടിലിട്ടിട്ട്​ കുടുംബം പുലർത്താൻ മറ്റ്​ കൂലിപ്പണികൾക്ക്​ പോകുകയാണ്​. തുക ലഭിച്ചത്​ വളരെ ആശ്വാസമായെന്ന്​ അജിയും ഹരിയും പറഞ്ഞു. --- ഫോട്ടോ: PTL42 otto ഓട്ടോ തൊഴിലാളികൾക്ക്​ ഇൻഷുറൻസ്​ തുക അടക്കുന്നതിനുള്ള ധനസഹായം പത്തനംതിട്ട ട്രാഫിക്​ എസ്​.ഐ അസ്​ഹർ ഇബ്​നു മിർസാഹിബ്​ സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story